ഡബ്ലിന്‍ സിറ്റിസണ്‍ഷിപ്പ് സെറിമണി ; ഏറ്റവുമധികം പൗരത്വം ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്

അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനിക്കാം ഇന്ത്യക്കാരെ തങ്ങളുടെ പൗരന്‍മാരായി സ്വീകരിക്കാന്‍ അയര്‍ലണ്ട് യാതൊരു വൈമനസ്യവും കാണിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്ന പൗരത്വദാന ചടങ്ങില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഐറീഷ് പൗരത്വം ഏറ്റുവാങ്ങി. പൗരത്വം ഏറ്റുവാങ്ങിയവരില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു.

ആകെ 3039 പേര്‍ക്കാണ് സെറിമണിയില്‍ പൗരത്വം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും 421 പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. തൊട്ടു പിന്നിലുള്ള യുകയെില്‍ നിന്നും 254 പേര്‍ ഐറീഷ് പൗരന്‍മാരായി. ബ്രസീല്‍ (181), പോളണ്ട് (169), നൈജീരീയ (153) എന്നീ രാജ്യങ്ങളും ആദ്യ അഞ്ചില്‍ ഇടം നേടി.

Bryan MacMahon ആയിരുന്നു ചടങ്ങിന്റെ പ്രിസൈഡിംഗ് ഓഫീസര്‍. ഈ വര്‍ഷം ഇതുവരെ 11000 ത്തിലധികം പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. ഇനിയും ഈ വര്‍ഷം സെറിമണികള്‍ നടക്കാനുണ്ട്. പൗരത്ം ലഭിച്ച ആളുകളുടേയും കുടുംബാംഗങ്ങളുടേയും സന്തോഷം തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇത് അവര്‍ക്ക് മാത്രമല്ല അയര്‍ലണ്ടിനും സന്തേഷം നല്‍കുന്ന കാര്യമാണെന്നും ഇവര്‍ അയര്‍ലണ്ടിന് നല്‍കിയ സംഭാവനകളെ രാജ്യം വിലമതിക്കുന്നുവെന്നും ചടങ്ങില്‍ സംസാരിച്ച മന്ത്രി Helen McEntee പറഞ്ഞു.

Share This News

Related posts

Leave a Comment