” നൃത്യ 2023 ”  ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു

ഡബ്ലിൻ :  അയർലണ്ടിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിലെ താല സായിന്റോളോജി കമ്മ്യൂണിറ്റി സെന്ററിൽ 30സെപ്തംബര് ശനിയാഴ്ച നടത്തപ്പെട്ട നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു.
അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ” മലയാളം ” സംഘടിപ്പിച്ച  ” നൃത്യ 2023 ” ഇന്ത്യൻ നൃത്തോത്സവം മലയാളത്തിന്റെ പ്രസിഡന്റ് ശ്രീ ബേസിൽ സ്കറിയ , സെക്രട്ടറി ശ്രീ വിജയ് ശിവാനന്ദ് , ട്രെഷറർ ശ്രീ ലോറൻസ് കുരിയാക്കോസ്, നൃത്യ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ശ്രീ അനീഷ് കെ ജോയ് , പ്രധാന സ്പോൺസർമാരായ ഓസ്കാർ ട്രാവൽ ബ്യുറോ ഡയറക്ടർ ശ്രീ വിനോദ് പിള്ള , യൂറേഷ്യ ഗ്രൂപ്പ് ഡയറക്ടർ Dr ജസ്ബീർ സിംഗ് പുരി തുടങ്ങിയവർ വിളക്ക് തെളിയിച്ചു ആരംഭിച്ചു.
” മലയാളം ” സംഘടിപ്പിച്ച ഈ നൃത്തോത്സവത്തിൽ അയർലണ്ടിലെ പന്ത്രണ്ടില്പ്പരം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ 23 ഓളം നൃത്തരൂപങ്ങൾക്ക് നൂറിൽപ്പരം നർത്തകരാണ് വേദിയിൽ ചുവടു വെച്ചത്.
അയര്ലണ്ടിലെയെയും യു.കെ യിലെയും  ഇന്ത്യൻ ക്ലാസിക്കൽ നൃത്ത വിദ്യാലയങ്ങളുടെയും മറ്റു ഇന്ത്യൻ ക്ലാസിക്കൽ ആർട്ടിസ്റ്റുകളുടെയൂം പങ്കാളിത്തത്തിലൂടെയാണ് ” നൃത്യ 2023 ” ശ്രദ്ധേയമായത്.
” നൃത്യ 2023 ” ഇന്ത്യൻ നൃത്തോത്സവത്തിൽ ശ്രീ ബേസിൽ സ്കറിയ സ്വാഗതം  ,            നൃത്തോത്സവത്തിന്റെ അവതരണം   ശ്രീ അനീഷ് കെ ജോയ് , നന്ദി പ്രകാശനം ശ്രീ വിജയ് ശിവാനന്ദ് എന്നിവർ നിർവഹിച്ചു…..
സെറ്റ് ഡിസൈൻ : ശ്രീ അജിത് കേശവൻ & റിസൺ ചുങ്കത് , വീഡിയോ പ്രോമോ & ഓഡിയോ : ശ്രീ ടോബി വര്ഗീസ്, സ്റ്റേജ് കോ ഓർഡിനേഷൻ : ശ്രീ പ്രിൻസ് അങ്കമാലി & ശ്രീ ബിജു ജോർജ് , മ്യൂസിക് ട്രാക്ക് സമന്വയം : ശ്രീ കൃഷ്ണ കുമാർ എന്നിവർക്കൊപ്പം ” മലയാളം ” കമ്മിറ്റി അംഗങ്ങളുടെയും നിതാന്ത പരിശ്രമത്തിലൂടെയും കൃത്യ നിർവ്വഹണത്തിലൂടെയുമാണ് ” നൃത്യ 2023 ” വർണ്ണ ശഭളമായത്…..
അയര്ലണ്ടിലെയെയും യു.കെ യിലെയും ഇന്ത്യൻ നൃത്താസ്വാദകരെ കൂടാതെ തദ്ദേശീയരും , മറ്റു വിദേശികളായ പ്രവാസികളുടെ സാന്നിധ്യവും ഈ നൃത്തോത്സവത്തിന്റെ പ്രത്യേകതയായി.
നൃത്ത രൂപങ്ങൾ അവതരിപ്പിച്ച നൃത്ത വിദ്യാലയങ്ങളും അനേകം നര്ത്തകരും , ” മലയാള ” ത്തിനെ സ്നേഹിക്കുന്ന അയർലണ്ടിലെ കലാസ്വാദകരും ചേർന്നാണ്  ” നൃത്യ 2023 ” ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന്റെ വിജയത്തിലേക്ക് നയിച്ചത്.
 അയർലണ്ടിൽ ആദ്യമായി ഒരു ഇന്ത്യൻ  പ്രവാസി  സംഘടന വൈവിധ്യമായി അരങ്ങിലെത്തിച്ച നൃത്യ 2023 വിജയത്തിലൂടെ നൃത്യ 2024 ന്റെ ഒരുക്കത്തിലാണ് ” മലയാളം”.
Share This News

Related posts

Leave a Comment