അയര്‍ലണ്ടിലെ തൊഴിലന്വേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ഗാല്‍വേയില്‍ 350 പേര്‍ക്ക് തൊഴിലവസരങ്ങളൊരുങ്ങുന്നു. വിവിധ കമ്പനികള്‍ ചേര്‍ന്നാണ് കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ തൊഴിലുകല്‍ നിക്ഷേപിക്കുന്നത്.
Hewlett Packard Enterprise ആണ് 150 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന TitanHQ ഏകദേശം 70 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കും. ഐടി കമ്പനിയായ Nostra ആണ് 35 പേരെ നിയമിക്കുന്നത്.
മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ Freudenberg Medical 100 പേരെ നിയമിക്കും. ഈ കമ്പനികളുടെ നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കുമെങ്കിലും രണ്ട് വര്‍ഷം കൊണ്ടാവും ഇത്രയധികം പേരെ നിയമിക്കുക. കൂടുതല്‍ വിവരങ്ങള്‍ കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നത്.