ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പുറത്ത്. 2023 ഓഗസ്റ്റ് മാസത്തില്‍ മാത്രം 3.4 മില്ല്യണ്‍ ആളുകളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിത്ത് 12 ശതമാനത്തോളം കൂടുതലാണിത്.
ഈ വര്‍ഷത്തെ ആദ്യത്തെ എട്ടുമാസത്തെ കണക്കുകള്‍ പരിശോധിച്ചാലും 22 മില്ല്യണ്‍ ആളുകളാണ് ഇതുവഴി യാത്ര ചെയ്തത്. ഇതും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ്. ഇതില്‍ തന്നെ പകുതിയോളം അതായത് പത്ത് മില്ല്യണിലധികം ആളുകള്‍ യാത്ര ചെയ്തത് ജൂണ്‍, ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ്.
ഓഗസ്റ്റ് 13 ഞായറാഴ്ച മാത്രം യാത്ര ചെയ്തത് 1,19000 ആളുകളാണ്. യാത്രക്കാരുടെ സെക്യൂരിറ്റി , ഇമിഗ്രേഷന്‍ , ബാഗേജ് ചെക്കിംഗുകള്ക്കുള്ള സമയം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.