അയര്‍ലണ്ടില്‍ പണപ്പെരുപ്പം ഉയര്‍ന്നു

അയര്‍ലണ്ടില്‍ നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില ഉടനെയെങ്ങും കുറയില്ലെന്ന സൂചന നല്‍കി പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഓഗസ്റ്റില്‍ അവസാനിച്ച ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 6.3 ശതമാനമാണ് പണപ്പെരുപ്പം. ഇത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ളതാണ്.

ജൂലൈ മാസത്തില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ഇത് 5.8 ശതമാനമായിരുന്നു. ഉപഭോക്തൃവില 0.7 ശതമാനമാണ് ജൂലൈക്കും ആഗസ്റ്റിനും ഇടയില്‍ വര്‍ദ്ധിച്ചത്. ഇത് ഇപ്പോള്‍ 23-ാമത്തെ മാസമാണ് തുടര്‍ച്ചായായി പണപ്പെരുപ്പം ഉയരുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

പണപ്പരുപ്പം കുറയ്ക്കാന്‍ ഇനിയും സെന്‍ട്രല്‍ ബാങ്കിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടല്‍. പലിശ നിരക്കുകളും ഉയര്‍ന്നേക്കും.

Share This News

Related posts

Leave a Comment