അയര്‍ലണ്ടില്‍ 300 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് Bord Gais Energy. അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളിലാണ് കമ്പനി ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. പുതിയൊരു ട്രെയിനിംഗ് അക്കാഡമി സ്ഥാപിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഇതില്‍ 70 തസ്തികകളില്‍ അപ്രന്റിസുകളെയാവും നിയമിക്കുക. 20 അപ്രന്റിസുകളെ ഈ വര്‍ഷം തന്നെ നിയമിക്കും. ഇവര്‍ക്ക് ശമ്പളത്തോടുകൂടിയ പരിശീലനമാവും നല്‍കുക. പ്ലംബേഴ്സിനാണ് അപ്രന്റിസ്ഷിപ്പിന് അവസരം. ബാക്കി 230 ഒഴിവുകള്‍ കമ്പനിയുടെ ഹോം സര്‍വ്വീസ് വിഭാഗത്തിലായിരിക്കും.
plumbers, electricians, gas service engineers, quality assessor’s, surveyors, project managers, Customer Service എന്നീ തസ്തികകളിലായിരിക്കും നിയമനങ്ങള്‍. ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.