പുതിയ കമ്പനി മാര്‍ക്കറ്റിലേയ്ക്ക് ; ഊര്‍ജ്ജവില കുറഞ്ഞേക്കും

അയര്‍ലണ്ടില്‍ ഊര്‍ജ്ജ വിലയില്‍ കുറവിന് സാധ്യത. പുതിയൊരു കമ്പനി മാര്‍ക്കറ്റിലേയ്ക്ക് കടന്നു വരുന്നതാണ് ഇത്തരമൊരു പ്രതീക്ഷയ്ക്ക് കാരണം Yuno Energy എന്ന കമ്പനിയാണ് പുതുതായി കടന്നു വരുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് പുതിയൊരു കമ്പനി ഊര്‍ജ്ജ വിതരണ രംഗത്തേയ്ക്ക് കടന്നു വരുന്നതെന്ന പ്രത്യേകതയും ഉണ്ട്.

രാജ്യത്ത് നിലവിലുള്ളതിലും കുറഞ്ഞ വില ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്താണ് കമ്പനിയുടെ കടന്നുവരവ് എന്ന പ്രത്യേകതയും ഉണ്ട്. 38.04 സെന്റാണ് per kilowatt hour ചാര്‍ജ്. കുറഞ്ഞ നിരക്കില്‍ പുതിയ കമ്പനി രംഗപ്രവേശം ചെയ്യുന്നതോടെ ശക്തമായ മത്സരമുള്ള മാര്‍ക്കറ്റില്‍ മറ്റു കമ്പനികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ വില കുറയ്‌ക്കേണ്ടി വരും എന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

വിലക്കുറവിനേക്കാളുപരി മാര്‍ക്കറ്റില്‍ മത്സരം കൂടുന്നതും കൂടുതല്‍ സേവന ദാതാക്കളെ ലഭിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍.

Share This News

Related posts

Leave a Comment