അയര്‍ലണ്ടില്‍ ചില തൊഴില്‍ മേഖലകളില്‍ മതിയായ വൈദഗ്ദ്യമുള്ള ആളുകളെ ലഭിക്കുന്നില്ലെന്ന് പരാതി. The Chambers Ireland നടത്തിയ SME Skills Gap Survey ആണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചെറുകിട ഇടത്തരം സംരഭങ്ങളാണ് തൊഴിലാളി ക്ഷാമം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് അവരുടേതായ പരിമിതികളില്‍ നിന്നുകൊണ്ട് നിലവിലെ കര്‍ശനമായ വര്‍ക്ക്‌പെര്‍മിറ്റ് , വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൃത്യമായ യോഗ്യതയും ഒപ്പം കഴിവും ഉള്ള ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഇത് തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുന്നുവെന്നും ഇവര്‍ പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത ചെറുകിട – ഇടത്തരം വിഭാഗത്തില്‍പ്പെട്ട 400 കമ്പനികളില്‍ 90 ശതമാനവും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപഴകേണ്ട ജോലികള്‍ക്കും മാനേജ്‌മെന്റ് ലെവലിലുള്ള ജോലികള്‍ക്കും ഈ പ്രശ്‌നം വളരെ രൂക്ഷമാണെന്ന് ഇവര്‍ പറയുന്നു.
വര്‍ക്ക് പെര്‍മിറ്റിന്റെ കാര്യത്തിലും ഒപ്പം വിദേശത്തു നിന്നുമുള്ള വിസ നടപടിക്രമങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കണമെന്നാണ് ഇവര്‍ പറയുന്നത്. കൂടുതല്‍ മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചത് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ നടപടിക്രമങ്ങളിലെ കാലതാമസവും സങ്കീര്‍ണ്ണതയും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഇവര്‍ പറയുന്നു.