വാഹനപരിശോധനാ മേഖലയില്‍ ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിന് അംഗീകാരം. റോഡരികുകളില്‍ നടക്കുന്ന ചെക്കിംഗുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ വാഹനം പിടിച്ചെടുക്കാനുള്ള അധികാരം ഇനി മുതല്‍ ഗാര്‍ഡയ്ക്കുണ്ടാവും
കനത്തപിഴ ഈടാക്കാനും പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്താനും ഡ്രൈവിംഗ് നിരോധനമേര്‍പ്പെടുത്താനും ഗാര്‍ഡയ്ക്ക് അധികാരമുണ്ടാവും. അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനമാണ് നിലവില്‍ അയര്‍ലണ്ടിന്.
ഈ സ്ഥിതിക്ക് അറുതി വരുത്താനാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍