മാലിന്യനീക്കം അടുത്തമാസം മുതല്‍ ചെലവേറും

വീടുകളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അടുത്തമാസം മുതല്‍ ചെലവേറും. റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത മാലിന്യങ്ങള്‍ക്ക് 10 യൂറോ അധിക ലെവി ചുമത്താനാണ് തീരുമാനം. നിലവില്‍ ഇത് ഒരു ടണ്ണിന് 75 യൂറോയാണ്. ഇതാണ് 10 യൂറോ കൂട്ടി 85 യൂറോയാക്കുന്നത്.

മാലിന്യങ്ങള്‍ സംസ്‌കരിക്കാനായി കൊണ്ടുചെല്ലുമ്പോഴായിരിക്കും ഈ അധിക ചാര്‍ജ് ഈടാക്കുക. ഫലത്തില്‍ മാലിന്യം ശേഖരിക്കുന്ന കമ്പനികള്‍ക്ക് മേലാണ് ഈ അധിക ചാര്‍ജ് വരുന്നതെങ്കിലും അധിക ഫീസ് സ്വയം അടയ്ക്കണോ അതോ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കണോ എന്ന് കമ്പനിക്ക് തീരുമാനിക്കാം.

ഇതാനാല്‍ തന്നെ പുതിയ ഫീസ് വര്‍ദ്ധനവും ഉപഭോക്താക്കളിലേയ്ക്ക് എത്താനാണ് സാധ്യത. ഫീസ് വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്ന് ഐറീഷ് വേസ്റ്റ് മാനേജ്‌മെന്റ് അതോറിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share This News

Related posts

Leave a Comment