ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നെഴുതുവാനുള്ള അധികാരം നല്‍കിയേക്കും

അയര്‍ലണ്ടില്‍ ചെറിയ രേഗങ്ങള്‍ക്കും ശാരീരികാസ്വസ്ഥതകള്‍ക്കും മരുന്നുകള്‍ എഴുതി നല്‍കുവാനുള്ള അധികാരം ഫാര്‍മസിസ്റ്റുകള്‍ക്ക് നല്‍കിയേക്കും. ഇക്കാര്യത്തില്‍ പഛനം നടത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചു.

ഫാര്‍മസിസ്റ്റുകള്‍ ലൈസന്‍സ് നല്‍കുമ്പോള്‍ തന്നെ ഇക്കാര്യം പരിഗണിക്കാനാണ് സാധ്യത. ഫാര്‍മസിസ്റ്റുകളുടെ ഈ മേഖലയിലെ അനുഭവ പരിചയം പരമാവദി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചെറിയ അസുഖങ്ങളുടെ കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

മാത്രമല്ല ഹോസ്പിറ്റലുകളിലേയും ജനറല്‍ പ്രാക്ടീഷ്യനേഴ്‌സിന്റെയും തിരക്ക് കുറയ്ക്കാനും ഇതുമൂലം കഴിയും.

Share This News

Related posts

Leave a Comment