ആരോഗ്യമേഖലയിലെ ചെലവുകള്‍ ബഡ്ജറ്റിനപ്പുറത്തേക്കും കടക്കുമ്പോള്‍ ഈ മേഖലയിലെ ചെലവുകളെക്കുറിച്ച് വ്യക്തമായ പഠനത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ആരോഗ്യ ബഡ്ജറ്റിനുമപ്പുറത്തേയ്ക്ക് ചെലവുകള്‍ കടക്കുമ്പോള്‍ നോക്കിയിരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓരോ വകുപ്പുകളുടേയും അര്‍ദ്ധവാര്‍ഷിക എക്സ്പെന്‍ഡിച്ചര്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. 2024 ബഡ്ജറ്റിന് മുന്നോടിയായിട്ടാണ് ഈ നീക്കം.
ഈ ജൂണ്‍ മാസം വരെ 328 മില്ല്യണ്‍ യൂറോയാണ് ആരോഗ്യമേഖലയില്‍ ചെലവിട്ടത്. ബഡ്ജറ്റ് വിഹിതത്തിന്റെ 2.9 ശതമാനം അധികമാണിത്. ആശുപത്രികളുമായി ബന്ധപ്പെട്ട് ചെലവുകള്‍ വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. ഇനിയും ചെലവ് വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ചെലവുകള്‍ സംബന്ധിച്ച സൂഷ്മ പരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ആരോഗ്യമേഖല യാതൊരു കുറവുകളുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ബഡ്ജറ്റ് വിഹിതത്തിനുള്ളില്‍ ചെലവുകള്‍ നിര്‍ത്തുക എന്നതുമാണ് സര്‍ക്കാര്‍ ലക്ഷ്യം.