അയര്‍ലണ്ടില്‍ ജോലി സാധ്യതകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2023 ലെ രണ്ടാം ക്വാര്‍ട്ടറിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ കുറവാണ് ജോലി ഒഴിവുകളുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്. പ്രമുഖ ജോബ് വെബ്‌സൈറ്റായ Irish Jobs ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ ജോലി സാധ്യതകള്‍ ഉണ്ടാകാനുള്ള കാരണം ഇത് കോവിഡിന് ശേഷമുള്ള വര്‍ഷമായിരുന്നതിനാലാണെന്നും 2023 നെ ഇതുമായി താരതമ്യം ചെയ്യരുതെന്നും അഭിപ്രായപ്പെടുന്ന വിദഗ്ദരുമുണ്ട്. കേറ്ററിംഗ് സെക്ഷനിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മാനേജ്‌മെന്റ് , മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍, ടെക്‌നോളജി എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ നാല് സ്ഥാനങ്ങള്‍ വരെയുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ജോലി ഒഴിവുകള്‍ കുറഞ്ഞത് ടെക് മേഖലയിലാണ്.