അയര്‍ലണ്ടില്‍ വൈദ്യുതി , ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുള്‍. പണമടയ്ക്കാത്തതിന്റെ പേരിലാണ് ഈ നടപടി എന്നത് സാധാരണക്കാരന്‍ അനുഭവിക്കുന്ന സാമ്പത്തീക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് ആണ് 2022 ലെ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. വൈദ്യുതി വിഛേദിക്കപ്പെട്ടവരുടെ എണ്ണം 2021 നെ അപേക്ഷിച്ച് 173 ശതമാനം വര്‍ദ്ധിച്ച് 2498 ല്‍ എത്തിയപ്പോള്‍ ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കപ്പെട്ടത് 990 പേരുടെയാണ് ഇത് 2021 നെ അപേക്ഷിച്ച് 97 ശതമാനം അധികമാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെയുണ്ടായിരുന്ന ഡിസ്‌കണക്ഷന്‍ മോറട്ടോറിയം എടുത്തുമാറ്റപ്പെട്ടതോടെയാണ് ഇത്രയധികം ആളുകളുടെ കണക്ഷന്‍ വിഛേദിച്ചത്. 16 ശതമാനം വൈദ്യുതി ഉപഭോക്താക്കളും 17 ശതമാനം ഗ്യാസ് ഉപഭോക്താക്കളും തങ്ങളുടെ സേവനദാതാവിനെ മാറ്റിയെന്നും CRU റിപ്പോര്‍ട്ടില്‍ പറയുന്നു.