യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ നിര്‍ണ്ണായക നീക്കവുമായി AIB. ബാങ്കിന്റെ വിവിധ വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഫിക്‌സഡ് ആന്‍ഡ് വേരിയബിള്‍ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട എല്ലാ വായ്പകളുടേയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
ശരാശരി 0.46 ശതമാനമാണ് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ജൂണ്‍ 30 മുതലാണ് ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പുതുക്കിയ നിരക്കുകള്‍ പ്രാബല്ല്യത്തില്‍ വരുന്നത്. വേരിയബിള്‍ മോര്‍ട്ട്‌ഗേജുകളുടെ പുതുക്കിയ നിരക്ക് ഓഗസ്റ്റ് മാസത്തില്‍ പ്രാബല്ല്യത്തില്‍ വരും.
പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് കസ്റ്റമേഴ്‌സിന് കത്തുകള്‍ അയച്ചു വരികയാണെന്നും ബാങ്ക് അധികൃതകര്‍ അറിയിച്ചു.