അയര്‍ലണ്ടിലെ ആളുകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് ഭവന വില. എന്നാല്‍ വീടുകള്‍ക്ക് ദൗര്‍ലഭ്യം തുടരുമ്പോഴും ഭവന വിലകള്‍ കുറയുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റായ Draft.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 0.5 ശതമാനമാണ് ഭവനവില കുറഞ്ഞത്.
ഇപ്പോഴുള്ള ശരാശരി വില 320,793 ആണ്. വിവിധ കൗണ്ടികളിലേയും സിറ്റികളിലേയും കണക്കുകള്‍ വേര്‍തിരിച്ചും നല്‍കിയിട്ടുണ്ട്. ഏറ്റവുമധികം വില കുറഞ്ഞത് കോര്‍ക്ക് സിറ്റിയിലാണ്. ഇവിടെ 3.3 ശതമാനം വില കുറഞ്ഞ് നിലവിലെ ശരാശരി വില 320,793 യൂറോയാണ്. എന്നാല്‍ ലിമറിക്കില്‍ വില വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും മുമ്പുണ്ടായിരുന്നതിനേക്കാള്‍ 1.1 ശതമാനം വില വര്‍ദ്ധിച്ച് ശരാശരി വില 253581 യൂറോയാണ്.
വീടുകളുടെ ദൗര്‍ലഭ്യം തുടരുന്നുണ്ടെങ്കിലും ഉടന്‍ വില വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന ഇല്ലെന്നതാണ് ഇതിന് കാരണമായി പറയുന്നത്.