കോര്‍ക്കില്‍ 300 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ‘ Deloitte ‘

കോര്‍ക്ക് കേന്ദ്രമായി 300 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കമ്പനിയായ ‘Deloitte’ . പ്രഫഷണല്‍ സര്‍വ്വീസ്, കണ്‍സല്‍ട്ടിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ‘ Deloitte’. ഓഡിറ്റ് , അഷ്വറന്‍സ്, ടാക്‌സ് ആന്‍ഡ് ലീഗല്‍, കണ്‍സല്‍ട്ടിംഗ് , ഫിനാന്‍ഷ്യല്‍ അഡൈ്വസിംഗ് ,റിസ്‌ക് അഡൈ്വസിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍.

പ്രവൃത്തി പരിചയമുള്ളവര്‍ക്കായുള്ള സീനിയര്‍ ലെവല്‍ മുതല്‍ ഗ്രാജ്വേറ്റ് ലെവല്‍ വരെ നിയമനങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി ആന്‍ഡ് അനലറ്റിക്കല്‍ ഹബ്ബിലാണ് കൂടുതല്‍ ഒഴിവുകളും അടുത്ത മൂന്ന വര്‍ഷം കൊണ്ട് ഒഴിവുകള്‍ നികത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഒഴിവുകള്‍ സംബന്ധിച്ച വിവിരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

https://www2.deloitte.com/ie/en.html#

Share This News

Related posts

Leave a Comment