റഷ്യ – യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉയര്‍ന്ന വൈദ്യുതിയുടെ മൊത്ത വിലയില്‍ കുറവ്. മെയ്മാസത്തില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തിലെ മത്രം ദിവസേനയുള്ള ശരാശരി വ്യാപാര വില 105.21 യൂറോയാണ്. കഴിഞ്ഞ മെയ് മാസത്തിലെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ കുറവാണ് ഉള്ളത്.
മെയ്മാസം വരെയുള്ള അഞ്ച് മാസത്തെ ശരാശരി വില നേക്കിയാല്‍ 139.49 യൂറോയാണ് വില. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് നോക്കിയാല്‍ 32 ശതമാനത്തിന്റെ കുറവാണ് വിലയില്‍ ഉള്ളത്. ഏപ്രീല്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസേനയുള്ള ശരാശരി വിലയില്‍ 16 ശതമാനത്തിന്റെ കുറവാണ് ഉള്ളത്.
എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വൈദ്യുതി വിലയില്‍ കുറവ് വരുത്താന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വില വര്‍ദ്ധനവ് ഉണ്ടായെങ്കിലും ആഗോള വിപണിയലെ വര്‍ദ്ധനവിന് ആനുപാതികമായി വില വര്‍ദ്ധിച്ചിട്ടില്ലെന്നും ഇതിനാല്‍ ഉടന്‍ വിലയില്‍ കുറവ് ഉണ്ടാകില്ലെന്നുമാണ് കമ്പനികല് പറയുന്നത്.
മാത്രമല്ല വില ഹെഡ്ജ് ചെയ്ത് വലിയ വില വര്‍ദ്ധനവില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് തങ്ങള്‍ ആ കാലയളവില്‍ ശ്രമിച്ചതെന്നും കമ്പനികള്‍ പറയുന്നു.