ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന കണക്കുകള്‍ തൊഴില്‍ അന്വേഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. അയര്‍ലണ്ടില്‍ തൊഴിലില്ലായ്മാ നിരക്കില്‍ റെക്കോര്‍ഡ് കുറവാണ് കാണിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ പറയുന്നത്. 2023 മെയ്മാസത്തിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം 3.8 ആണ് തൊഴിലില്ലായ്മ നിരക്ക്. 2001 ഏപ്രീല്‍ മാസത്തിലാണ് ഇതിന് മുമ്പ് തൊഴിലാല്ലായ്മാ നിരക്കില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. അന്ന് 3.9 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസതത്തില്‍ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായിരുന്നു.
ഏപ്രീല്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 106,500 പേരായിരുന്നു രാജ്യത്ത് തൊഴിലില്ലാത്തവരായി ഉണ്ടായിരുന്നതെങ്കില്‍ മെയ് മാസത്തില്‍ അത് 103,300 ആണ്.