രാജ്യത്ത് ജീവിത ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകള്‍. 2024 ജനുവരി മുതല്‍ കുറഞ്ഞ വേതനം മണിക്കൂറിന് രണ്ട് യൂറോ വര്‍ദ്ധിപ്പിച്ച് 13.30 യൂറോയാക്കണമെന്നാണ് ആവശ്യം. ദി ഐറീഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ICTU) ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കുറഞ്ഞ വേതനക്കാര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേതന വര്‍ദ്ധവ് അത്യന്താപേക്ഷിതമാണെന്ന് ICTU പ്രതിനിധികള്‍ Low Pay Commission നെ അറിയിച്ചു. 2025 ജനുവരി മുതല്‍ വീണ്ടും രണ്ട് യൂറോ ഉയര്‍ത്തി കുറഞ്ഞ വേതനം 15.30 ആക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
2023 ജനുവരി മുതലാണ് കുറഞ്ഞ വേതനം 0.80 സെന്റ് ഉയര്‍ത്തി 11.30യൂറോയാക്കിത്. 2026 ആകുമ്പോളേക്കും മിനിമം വേജ് എന്ന രീതി എടുത്തുമാറ്റി ലീവിംഗ് വേജ് സമ്പ്രദായം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് ഒരു മണിക്കൂറിലെ ശരാശരി വേതനത്തിന്റെ അറുപത് ശതമാനമായിരിക്കും