അയര്‍ലണ്ടിലെ നിലവിലെ ഭക്ഷണരീതിയുടെ ദോഷങ്ങളും ഒപ്പം മുന്നറിയിപ്പുമായി പുതിയ പഠന റിപ്പോര്‍ട്ട് CLIMATE & HEALTH ALLIANCE എന്ന സ്ഥാപനമാണ് ഇത് സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സ്ലോ മോഷന്‍ ഡിസാസ്റ്റര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ ഭക്ഷണ രീതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ജങ്ക് ഫുഡിന്റേയും പ്രോസസ്ഡ് ഫുഡിന്റേയും അതിപ്രസരമാണ് നിലവിലെ പ്രശ്നമെന്നം ഭക്ഷണ ക്രമത്തില്‍ ഇവ ആധിപത്യം നേടിയിരിക്കുകയാണെന്നും ഭാവിയിലെ ആളുകളെ തടിയന്‍മാരാക്കുകയും ഒപ്പം വലിയ രോഗങ്ങളിലേയ്ക്ക് ഇവ തള്ളി വിടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ഭക്ഷണരീതി ലോകത്തിന്റെ വിശപ്പകറ്റുന്നുണ്ടെങ്കിലും വിലയ രോഗങ്ങളിലേയ്ക്ക് തള്ളിവിടാനുതകുന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതുമൂലം ഭാവിയില്‍ വൈകല്ല്യങ്ങളും നേരത്തെയുള്ള മരണങ്ങളും വരെയുണ്ടാകാമെന്നും ജങ്ക് ഫുഡും പ്രോസസ്ഡ് ഫുഡും ഉപേക്ഷിച്ച് പഴങ്ങളും പച്ചക്കറികളും മത്സ്യങ്ങളും അടങ്ങുന്ന ഭക്ഷണ രീതിയിലേയ്ക്ക് തിരികെ പോണമെന്നും സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇക്കാര്യം ഗൗരവമായെടുത്ത് ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ദേശീയ മാധ്യമങ്ങളടക്കം ഏറെ പ്രാധാന്യത്തോടെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പൂര്‍ണ്ണമായി വായിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.rte.ie/documents/news/2023/05/fixing-food-together-climate-health-alliance.pdf