റീട്ടെയ്ല്‍ മേഖലയിലെ പ്രമുഖരായ Penneys ജീവനക്കാരെ നിയമിക്കുന്നു. ഉടന്‍ ആരംഭിക്കാനിരിക്കുന്ന പുതിയ ഷോറൂമിലേയ്ക്കാണ് നിയമനം നടക്കുന്നത്. Dundrum ടൗണ്‍ സെന്ററിലാണ് പുതിയ ഷോറൂം ആരംഭിക്കുന്നത്. ജൂണ്‍ 22 ന് രാവിലെ 10 മണിക്ക് ഇവിടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇതിന് മുന്നോടിയായി റീട്ടെയ്ല്‍ മേഖലയിലേയ്ക്ക് വിവിധ റോളുകളിലേയ്ക്കാണ് പാര്‍ട്ട് ടൈമായും ഫുള്‍ ടൈമായും ആളുകളെ നിയമിക്കുന്നത്. Dundrum ടൗണ്‍ സെന്ററിലെ ഏറ്റവും വലിയ ഫാഷന്‍ സ്റ്റോറും ഒപ്പം Penneys ന്റെ അയര്‍ലണ്ടിലെ മൂന്നാമത്തെ ഏറ്റവും വലിയ ഷോറൂമുമാണ് ഇവിടെ ആരംഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.