പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. 25 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. ഇതോടെ പലിശ നിരക്ക് 3.75 ശതമാനത്തിലെത്തി. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്ക് നിര്‍ബന്ധിതമായത്.
തുടര്‍ന്നും കടുത്ത നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനയും ബാങ്ക് നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍ സെന്‍ട്രല്‍ ബാങ്കില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ പലിശ 3.25 ശതമാനമാക്കിയിട്ടുണ്ട്. യൂറോ കറന്‍സിയായുള്ള 20 രാജ്യങ്ങളെയാണ് ഇത് ബാധിക്കുക.
പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് വായ്പകളെ എത്രത്തോളം ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രഖ്യാപനങ്ങളില്‍ നിന്നും വ്യക്തമാകും.