യൂറോപ്പില്‍ അവശ്യമേഖലകളില്‍ വിലക്കുറവ് ഉണ്ടായിട്ടില്ല എന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുകയാണ് പുറത്തുവന്ന പണപ്പെരുപ്പ കണക്കുകള്‍. യൂറോ കറന്‍സി ഉപയോഗിക്കുന്ന 20 രാജ്യങ്ങളിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പണപ്പെരുപ്പം 6.9 ശതമാനത്തില്‍ നിന്നും 7 ശതമാനമായി ഉയരുകയാണ് ചെയ്തത്. ഭക്ഷ്യോത്പ്പനം, ഇന്ധനം എന്നിവ കൂടി ഉള്‍പ്പെട്ട കണക്കാണിത്. എന്നാല്‍ നേരിയ വര്‍ദ്ധനവ് മാത്രമെയുള്ളു എന്ന ആശ്വാസവും ഉണ്ട്.
ഭക്ഷോത്പന്നം , ഇന്ധനം എന്നിവ ഒഴിച്ചുള്ള വിലക്കയറ്റം 5.6 ശതമാനം മാത്രമാണ്. എന്നാല്‍ ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിലക്കയറ്റം ഭക്ഷ്യോത്പന്നങ്ങളുടേയും ഇന്ധനത്തിന്റെയുമാണ്. വിലക്കയറ്റത്തോത് രണ്ട് ശതമാനത്തില്‍ സ്ഥിരമായി നിലനിര്‍ത്തുക എന്നതാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യം.
ഇതിനാല്‍ പലിശനിരക്കില്‍ നേരിയ വര്‍ദ്ധനവിന് ഇനിയും സാധ്യതയുണ്ട്.