എമറാള്‍ഡ് എയര്‍ലൈന്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് നിയമനം. 26000 യൂറോയാണ് തുടക്കശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ കമ്പനി മുന്‍ പരിചയം മാനദണ്ഡമാക്കിയിട്ടില്ല എന്നതാണ് പ്രത്യേകത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ബാഗേജ് ഹാളിവും റാംപിലുമായിരിക്കും നിയമിക്കപ്പെടുക.
ആഴ്ചയില്‍ 42.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടി വരിക., Two Early, Two Late, Two off എന്ന റോസ്റ്റര്‍ പാറ്റേണിലായിരിക്കും ജോലി ചെയ്യേണ്ടി വരിക. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ താഴെ പറയുന്നവ ആയിരിക്കും.
എയര്‍ ക്രാഫ്റ്റ് സര്‍വ്വീസ് ഏരിയായിലെ സെറ്റിംഗ് അപ് പ്രിപ്പറേഷന്‍
ബാഗേജ് ഹാന്‍ഡ്ലിംഗ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്
ബാഗേജുകള്‍ കൊണ്ടുപോകുന്നതിനുള്ള ചെറുവണ്ടികള്‍ ഓപ്പറേറ്റ് ചെയ്യുക
യാത്രക്കാരെ സഹായിക്കുക
അപേക്ഷിക്കുന്നതിനുള്ള യോഗ്യതകള്‍ താഴെ പറയുന്നു
- Be aged 18
- Have a clean Irish driver’s licence
- Fluency in English, both spoken and written.
- Flexibility to work shifts, weekends and public holidays
- Be able to pass garda vetting and full background check
- Be medically fit
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി പരിശീലനം നല്‍കുന്നതാണ്. കമ്പനി പെന്ഷന് സ്കീമില്‍ ഇവരെ അംഗങ്ങളാവും. സ്റ്റാഫിനനുവദിക്കുന്ന യാത്രാ ആനുകൂല്ല്യങ്ങളും ലഭിക്കും. പ്രമോഷനുകളും ലഭിക്കുന്നതാണ്.