ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ‘ഈ വർഷം 2023 ഓഗസ്റ്റ് 18, 19, 20 (വെള്ളി ,ശനി ,ഞായർ ) തിയതീകളിൽ നടക്കും .
ആലപ്പുഴ ,കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടിൽ നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം’ മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയാലുള്ള നിരവധി അത്ഭുതങ്ങളാൽ പ്രശസ്തമായ കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം ‘ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്. ധ്യാനത്തിന്റെ സമാപന ദിനത്തിൽ ഉടമ്പടി എടുക്കാനും ,നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .
കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനവും , കൂടാതെ സ്പിരിച്യുൽ ഷെയറിങ്ങിനുള്ള സൗകര്യവും ധ്യാനത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
മരിയൻ ഉടമ്പടി ധ്യാനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് ഫാ .പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, ബിനോയി കാച്ചപ്പിള്ളി: 0874130749, ആന്റോ ആന്റണി: 0894417794
Share This News