പുതുതായി അയര്‍ലണ്ട് പൗരത്വം ലഭിക്കുന്നവര്‍ക്കുള്ള സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ ജൂണ്‍ മാസത്തില്‍ നടത്തും. ജൂണ്‍ 19 , 20 തിയതികളിലാണ് പരിപാടി നടക്കുക. കെറിയിലെ Killarney കണ്വെന്ഷന് സെന്ററിലാണ് സെറിമണി നടക്കുക. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസ് ആണ് ഇക്കാര്യം അറിയിച്ചത്.
ഈ പ്രോഗ്രാമിലേയ്ക്കുള്ള ക്ഷണം വരും ദിവസങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭിക്കുന്നതാണ്. പരിപാടിക്ക് എത്തുന്നവര്‍ ഐഡന്റിറ്റി തെളിയിക്കുന്നതിനായി തങ്ങളുടെ ഒര്‍ജിനല്‍ പാസ്പോര്‍ട്ട് കൊണ്ടുവരേണ്ടതാണ്. ഇത് സാധിക്കാത്തവര്‍ മറ്റെന്തെങ്കിലും വാലിഡ് ഐഡി പ്രൂഫ് ഹാജരാക്കണം.
പങ്കെടുക്കുന്നവര്‍ക്ക് സത്യപ്രതിജ്ഞ എടുക്കേണ്ടതാണ്. ഇതിനുശേഷം സര്‍ട്ടിഫികക്കറ്റ് ഓഫ് നാച്ചുറൈസേഷന്‍ പോസ്റ്റ് വഴി അയച്ചു നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
https://www.irishimmigration.ie/how-to-become-a-citizen/citizenship-ceremonies/
https://www.killarneyconventioncentre.ie/citizenship-ceremonies/