രാജ്യത്ത് വിലവര്‍ദ്ധനവിലും ജീവിത ചെലവിലും കാര്യമായ കുറവ് ഉണ്ടാകാത്ത സാഹചര്യത്തില്‍ ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുപ്പെത്തിയത്. നിലവിലുള്ള ചില പദ്ധതികളുടെ കാലാവധി ദീര്‍ഘിപ്പിക്കുകയോ അല്ലെങ്കില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയോ ചെയ്‌തേക്കും.
ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍ സഖ്യകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലെന്നും എന്നാല്‍ തീരുമാനം ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിലവര്‍ദ്ധനവില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി ആദ്യമായാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുന്നത്.