പ്രതിഷേധങ്ങളെ തുടര്‍ന്ന് തങ്ങളുടെ വെബ്സൈററില്‍ പ്രസിദ്ധീകരിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിച്ച് 123 ഇന്‍ഷുറന്‍സ് കമ്പനി. തങ്ങളുടെ വാഹനങ്ങള്‍ക്ക് NCT സര്‍ട്ടിഫിക്കറ്റ ഉള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമെ ഇന്‍ഷുറന്‍സ് നല്‍കുകയുള്ളു എന്ന നിര്‍ദ്ദേശത്തില്‍ നിന്നാണ് കമ്പനി പിന്നോട്ട് പോയത്.
NCT സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിലവില്‍ ഏറെ കാലതാമസം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കമ്പനിയുടെ ഈ മാനദണ്ഡം ഡ്രൈവര്മാര്കക്ക് വിനയായത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പ്രതിഷേധങ്ങള്‍ക്ക് ഇത് കാരണമായിരുന്നു.
ഈ സാഹചര്യത്തിലാണ് NCT സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.