പലിശ നിരക്ക് വീണ്ടുമുയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ബാങ്കിന്റെ ഇന്നലെ ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് തീരുമാനം. 0.5 ശതമാനമാണ് പലിശ ഉയര്‍ത്തിയത്. പണപ്പെരുപ്പം വീണ്ടുമുയരുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുയര്‍ത്തി ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമം നടക്കുന്നത്.
പലിശ നിരക്കുയര്‍ന്നതോടെ നിക്ഷേപങ്ങളുടെ പലിശ രണ്ടര ശതമാനവും പ്രധാന വായ്പകളുടെ പലിശ മൂന്ന് ശതമനമായും ഉയരും. എല്ലാവിധത്തിലുള്ള ലോണുകളുടേയും പലിശയും ഉയരും. അടുത്തമാസവും ഇതേ നിരക്കില്‍ വീണ്ടും പലിശ നിരക്ക് വര്‍ദ്ധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കോവിഡ് പ്രതിസന്ധിയും യുക്രൈന് യുദ്ധത്തെ തുടര്‍ന്നുണ്ടായ ഉര്‍ജ്ജ വിലവര്‍ദ്ധനവുമാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണമെന്നിരിക്കെ പലിശ നിരക്ക് വര്‍ദ്ധനവ് കൊണ്ട് എത്രത്തോളം ഇതിനെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്ന ആശങ്കയും സാമ്പത്തീക വിദഗ്ദര്‍ പങ്കുവെയ്ക്കുന്നുണ്ട്.
അമേരിക്കന്‍ ഫെഡ് റിസര്‍വ്വും ഇക്കഴിഞ്ഞ ദിവസം പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. യൂരോപ്യന് സെന്‍ട്രല്‍ ബാങ്ക് തീരുമാനം ഉടന്‍ തന്നെ ബാങ്കുകള്‍ നടപ്പിലാക്കി തുടങ്ങും എഐബി ഇതിനകം തന്നെ പലിശനിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.