രാജ്യത്ത് കോവിഡ് -19 , ഇന്‍ഫ്ളുവന്‍സ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ തിരക്കേറുന്നു. ഇതുവരെയില്ലാത്ത തിരക്കാണ് ആശുപത്രികളില്‍ അനുഭവപ്പെടുന്നതെന്നും ഏല്ലാവര്‍ക്കും ക്യത്യമായ സേവനം നല്കാന് പരമാവധി ശ്രമിക്കുകയാണെന്നും ഐറീഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് അസോസിയേഷന് വ്യക്തമാക്കി.
പല ആശുപത്രികളിലും രോഗികളുടെ എണ്ണം അതിന്റെ പരമാവധിയിലാണ്. രോഗം പടരാതിരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അസോസിയേഷന് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ ശനിയാഴ്ചയും മറ്റ് ഇട ദിവസങ്ങളിലും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ജനറല്‍ പ്രാക്ടീഷ്യന്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി.
ഐറീഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും എച്ചഎസ്ഇയും സംയുക്തമായി അയച്ച കത്തിലാണ് ജിപിമാരോട് അടുത്ത നാലാഴ്ച കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 500 ലധികം ജിപിമാര്‍ ഇതിനകം അതിക സമയം ജോലി ചെയ്യാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം.
ആഴ്ചയില്‍ മൂന്ന് ദിവസം വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും ശനിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുമാകും ഇവര്‍ പ്രവര്‍ത്തിക്കുക.