ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ആഗോളതലത്തിലെ അതികായന്മാരായ ഫൈസര്‍ കമ്പനിയില്‍ ഒഴിവുകള്‍. 400 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനിലെ മാനുഫാക്ചറിംഗ് പ്ലാന്റിലാണ് അവസരങ്ങള്‍. 1.2 ബില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ഇവിടെ പുതുതായി നടത്തുന്നത്.
പ്ലാന്റിന്റെ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ കമ്പനിയുടെ ഉല്പാദന ക്ഷമത ഇരട്ടിയാകും. ഇതോടെയാണ് കമ്പനി പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നത്. നിലവില്‍ ഫൈസര്‍ കമ്പനിയില്‍ 5000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒഴിവുകളില്‍ ഭൂരിഭാഗവും നികത്തുക 2024 ഓടെയായിരിക്കും.
2027 ല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാകും.