ജനങ്ങള്‍ക്ക് ആശ്വാസമായി ഇന്ധനവില നിലവില്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയിലാണ്. എന്നാല്‍ ഈ വിലക്കുറവ് ഏറെ നാള്‍ നിലനില്‍ക്കില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പെട്രോളിന്റെ ശരാശരി വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കുറഞ്ഞ് 1.77 യൂറോയിലാണ് നില്‍ക്കുന്നത്. ഡീസലിന്റെ വില ആറ് ശതമാനം കുറഞ്ഞ് 1.96 യൂറോയാണ് ഇപ്പോള്‍.
എന്നാല്‍ ഈ വിലക്കുറവ് അധികനാള്‍ നിലനില്‍ക്കില്ലെന്നാണ് AA IRELAND നല്‍കുന്ന സൂചന. സാഹചര്യങ്ങള്‍ വേഗത്തില്‍ മാറുമെന്നും വില ഉടന്‍ വര്‍ദ്ധിക്കുമെന്നും ഇവര്‍ പറയുന്നു. റഷ്യന്‍ ക്രൂഡോയില്‍ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ തീരുമാനം ഡിസംബര്‍ അഞ്ചിന് വരാനിരിക്കുന്നതും G7 ഫ്യൂവല്‍ പ്രൈസ് ക്യാപുമാണ് ഇതിന് കാരണമായി പറയുന്നു.
ഇങ്ങനെ വന്നാല്‍ ക്രൂഡോയില്‍ വില ഉയരുകയും അത് ഇന്ധനവിലയെ സാരമായി തന്നെ ബാധിക്കുകയും ചെയ്യും. ക്രിസ്മസ് ന്യൂഇയര്‍ സമയത്ത് ഇന്ധന വില ഉയര്‍ന്നാല്‍ ഈ വിലവര്‍ദ്ധനവിന്റെ കാലത്ത് അത് ആഘോഷങ്ങളെ പോലും ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.