രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗാര്‍ഡ. ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നവരുടെ പാഴ്‌സലുകള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് ഗാര്‍ഡ പറയുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ നിരവധി കേസുകളാണ് ഈ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആളുകള്‍ ഇല്ലാത്ത വീടുകളുടെ ഡോറില്‍ ഡെലിവറിബോയി സാധനങ്ങള്‍ വെച്ചിട്ട് പോകുമ്പോഴാണ് കൂടുതല്‍ മോഷണങ്ങളും നടക്കുന്നത്. വീട്ടില്‍ ആളില്ലാത്ത സമയങ്ങളില്‍ പാഴ്‌സലുകള്‍ വരുന്ന സാഹചര്യമുണ്ടായാല്‍ ഡെലിവെറി ഏജന്റുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.
ക്രിസ്മസ് കാലമായതിനാലും ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ചും ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ദ്ധിച്ചു വന്ന സാഹചര്യത്തിലാണ് മോഷണം പെരുകുന്നതും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതും.