ട്വിറ്റര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുമതി നല്‍കി മസ്‌ക്

എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിരവധി വാര്‍ത്തകളും വിവാദങ്ങളുമാണ് ട്വിറ്ററില്‍ നിന്നും പുറത്തു വരുന്നത്. ജീവനക്കാരെ ഒറ്റ ദിവസം കൊണ്ട് പിരിച്ചു വിട്ടതും സിഇഒ അടക്കമുള്ളവരെ പുറത്താക്കിയതുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ വീട്ടിലിരുന്നു ജോലി ചെയ്യാമെന്നാണ് മസ്‌ക് അറിയിച്ചത്. അയര്‍ലണ്ടിലെ ഒരു ജീവനക്കാരന്‍ മസ്‌കിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തീരുമാനം. വളരെ പെട്ടെന്ന് ഓഫിസിലെത്തി ജോലി ആരംഭിക്കണമെന്ന് ഇയാള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഡബ്ലിനിലെ ഓഫീസിലെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഇയാള്‍ മസ്‌കിനെ അറിയിച്ചു.

ഇതിന് മസ്‌ക് ട്വിറ്ററിലൂടെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു

This is false. Anyone who can be in office, should be. However, if not logistically possible or they have essential personal matters, then staying home is fine.

Working remotely is also ok if their manager vouches for excellence.

Same policy as Tesla & SpaceX.

Share This News

Related posts

Leave a Comment