നിരവധി മേഖലകളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ജോലി ഒഴിവുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണെന്നാണ് പ്രമുഖ ജോബ് വെബ്സൈറ്റായ
IrishJobs.ie പുറത്തു വിട്ട വിവരം.
ഹോട്ടല്‍ ആന്‍ഡ് കേറ്ററിംഗ് , എച്ച്ആര്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് , റീട്ടെയ്ല്‍ എന്നി മേഖലകളിലെല്ലാം ഒഴിവുകള്‍ കുറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പഴയ പടിയിലെത്തിയപ്പോള്‍ എല്ലാ മേഖലകളിലും നിരവധി ജോലി ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് ചെയ്യുന്ന ജോലി ഒഴിവുകള്‍ കോവിഡിന് മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നും ഇതു സംബന്ധിച്ചുള്ള റിപ്പോര്ട്ടില്പറയുന്നു.