തുടരുന്ന സാമ്പത്തീക പ്രതിസന്ധിയില്‍ പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ വീണ്ടും പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചന. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍ 0.75 ശതമാനമായിരിക്കും വര്‍ദ്ധനവ്.
ഈ വര്‍ഷം ഇതിനകം രണ്ട് തവണ ഇസിബി പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലൈയിലും സെപ്റ്റംബറിലുമായിരുന്നു വര്‍ദ്ദനവ് നടപ്പിലാക്കിയത്. ഇനി 0.75 ശതമാനം കൂടി വര്‍ദ്ധിപ്പിച്ചാല്‍ ഈ വര്‍ഷം മുഴുവനുള്ള വര്‍ദ്ധനവ് 2 ശതമാനത്തോളമാകും.
യൂറോ സോണിലെ നിലവിലെ പണപ്പെരുപ്പം 9.9 ശതമാനമാണ്. അയര്‍ലണ്ടിലെ പണപ്പെരുപ്പമാകട്ടെ 8.2 ശതമാനവും. പലിശ വര്‍ദ്ധനവ് അയര്‍ണ്ടില്‍ മാത്രം വിവിധ ലോണുകള്‍ എടുത്തിട്ടുള്ള 40,000 ത്തോളം കുടുംബങ്ങളെ ബാധിക്കും