റോയല്‍ കേറ്ററിംഗ് റിംജിം 2022 നാടന്‍ പാട്ടുകളുടെ വസന്തം തീര്‍ക്കാന്‍ ജൂണിയര്‍ കലാഭവന്‍ മണിയെത്തുന്നു

നാടന്‍ പാട്ടുകള്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന മുഖം നാടന്‍ പാട്ടുകളുടെ തമ്പുരാന്‍ കലാഭവന്‍ മണിയുടേതാണ്. നിഷ്‌കളങ്കമായ ചിരി ബ്രാന്‍ഡ് മാര്‍ക്കാക്കി നാട്ടിന്‍പുറത്തിന്റെ നന്മകള്‍ അണുവിട ചോരാത്ത നാടന്‍ പാട്ടുകള്‍കൊണ്ട് മലയാളികളുടെ മനസ്സില്‍ വര്‍ണ്ണ വസന്തം തീര്‍ത്ത കലാകാരനാണ് മണി. മണിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ഇന്നും മലയാളികളുടെ ആഘോഷ വേദികള്‍.

റോയല്‍ കേറ്ററിംഗ് റിം ജിം 2022 ലും കലാസ്വാദകര്‍ക്ക് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ അതേ ശബ്ദഗാംഭീര്യത്തില്‍ ആസ്വദിക്കാന്‍ സാധിക്കും. വേദികളില്‍ ഇന്നും കലാഭവന്‍ മണി എന്ന അനശ്വര കലാകാരന് ജീവന്‍ നല്‍കുന്ന ജൂണിയര്‍ കലാഭവന്‍ മണിയെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന കൃഷ്ണകുമാര്‍ ആലുവയാണ് ഇതിനായി വേദിയിലെത്തുന്നത്.

റിം ജിം 2022 ലേയ്ക്കുള്ള തന്റെ വരവറിയിച്ചുകൊണ്ടും എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടും കൃഷ്ണകുമാര്‍ ആലുവയുടെ പ്രമോ വീഡിയോ പുറത്തു വന്നു കഴിഞ്ഞു. ഒരു നാടന്‍ പാട്ടിന്റെ രണ്ട് വരികള്‍ പാടിയാണ്. കൃഷ്ണകുമാര്‍ ആലുവ ഏവരേയും സ്വാഗതം ചെയ്യുന്നത്. ഒപ്പം മണിച്ചേട്ടന്റെ ബ്രാന്‍ഡഡ് ചിരിയും

ഫുഡ്മാക്സ് റിംജിം 2022 എന്ന കലാവിരുന്ന് നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ലിമെറിക്കിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് നടത്തുന്നത്. റോയല്‍ കേറ്ററിംഗും റോയല്‍ ഇന്ത്യന്‍ കുസിനും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്‍സര്‍ ഫുഡ് മാക്സും മറ്റു സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന്‍ ട്രഷേഴ്‌സുമാണ്.

റിമി ടോമിക്കൊപ്പം വിത്യസ്ത ഭാഷകളില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന അനൂപ് ശങ്കര്‍ സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികള്‍ കീഴടക്കിയ സുധീര്‍ പരവൂര്‍, മണ്‍മറഞ്ഞു പോയ കലാകാരന്‍ കലാഭവന്‍ മണിക്ക് ഇന്നും വേദികളില്‍ ജീവന്‍ നല്‍കുന്ന കൃഷ്ണകുമാര്‍ ആലുവ, പിന്നണി ഗായകന്‍ അഭിജിത്ത് അനില്‍കുമാര്‍, തുടങ്ങി പ്രമുഖ കലാകാരന്‍മാരടങ്ങുന്ന സംഘമാണ് അയര്‍ലണ്ടിലെത്തുന്നത്.

Share This News

Related posts

Leave a Comment