ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിലേയ്ക്ക് ജീവനക്കാരെ നിയമിക്കുന്നു. ഇതിനായുള്ള ജോബ് ഫെയര്‍ ഈ മാസം 29 ന് നടക്കും. ഫയര്‍ ഫൈറ്റേഴ്സ് , അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നീ തസ്തികളിലേയ്ക്കാണ് നിയമനം. ഒക്ടോബര്‍ 29 ശനിയാഴ്ച Richmond Park, Inchicore ല്‍ വച്ചാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10 മുതല്‍ 12 വരെയാണ് ജോബ് ഫെയര്‍. ഇവിടെ വച്ചു തന്നെ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ അനുഭവ പരിചയം എന്നിവ പരിശോധിക്കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൃത്യമായ രേഖകള്‍ സഹിതം എത്തിച്ചേരേണ്ടതാണെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു.