മങ്കിപോക്സിനെതിരായ സര്‍ക്കാര്‍ പ്രചാരണത്തോട് അനുകൂല സമീപനവുമായി ജനങ്ങള്‍. മങ്കിപോക്സ് വാക്സിന് ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബുക്കിംഗ് പൂര്‍ത്തിയായി. ഇനി നിലവില്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് അറിയിച്ചു. മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം തന്നെ വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ജിപികളും ഫാര്‍മസികളും കൂടാതെ 11 പ്രത്യേക വാക്സിനേഷന് സെന്ററുകളാണ് മങ്കിപോക്സ് വാക്സിനേഷനായി ആരംഭിച്ചിരിക്കുന്നത്. 6000 മുതല്‍ 13000 വരെ ആളുകള്‍ക്ക് മങ്കിപോക്സ് വാക്സിനേഷന്റെ ഗുണം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
നിലവില്‍ 2000 വാക്സിന് വയല്‍സാണ് ലഭ്യമായിട്ടുള്ളത്. ഒരു വയലില്‍ നിന്നും അഞ്ച് ഡോസ് വവരെ നല്‍കും. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ നല്‍കുക. കൂടുതല്‍ വയലുകള്‍ ഉടനെത്തുമെന്നും പുതിയ ബുക്കിംഗ് അടുത്തമാസം മുതല്‍ ആരംഭിക്കുമെന്നും ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് അറിയിച്ചു.