അയര്‍ലണ്ടില്‍ നഴ്സിംഗ് – മിഡൈ്വഫ് മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ കണക്കുകള്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്ത്. 75,800 നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ 90 ശതമാനവും വനിതാ നേഴ്സുമാരാണ്. കഴിഞ്ഞ വര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്ത നഴ്സുമാരില്‍ അധികവും വിദേശത്തു നിന്നും വന്നവരാണ്.
എന്നാല്‍ അയര്‍ലണ്ടില്‍ നിന്നും നഴ്സിംഗ് പ്രഫഷനിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഏറ്റവുമധികം നഴ്സുമാരാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്. 1800 ഐറിഷ് നഴ്സുമാര്‍ ഈ വര്‍ഷം എന്‍എംബിഐയില്‍ രജിസ്റ്റര്‍ ചെയ്യും.
അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന വിദേശ നഴ്സുമാരില്‍ കൂടുതല്‍ പേരും ഇന്ത്യ, ഫിലിപ്പീന്‍സ്, യുകെ, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നാണ്. കഴിഞ്ഞ ദിവസം ഇഎസ്ആര്‍ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അടുത്ത 13 വര്‍ഷത്തിനുള്ളില്‍ 8800 ലധികം നഴ്സുമാരേയും മിഡ് വൈഫുമാരേയുമാണ് അയര്‍ലണ്ടില്‍ ആവശ്യമായി വരുക.
വര്‍ഷങ്ങളായി യുകെയില്‍ ജോലി ചെയ്തിരുന്ന 40,000 ത്തോളം നഴ്സുമാര്‍ ജോലി നിര്‍ത്തിയെന്നും പുതുതായി 44000 ത്തോളം പേരെ നിയമിച്ചെന്നുമുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം ബിബിസി പുറത്തുപ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യുകെയില്‍ നിന്നുള്ള നഴ്സുമാരടക്കം സംതൃപ്തരായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നു എന്ന കണക്കുകള്‍.