നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും കോവിഡ് തരംഗ മുന്നറിയിപ്പ്. ചീഫ് സയന്റിഫിക് അഡൈ്വസര്‍ ഇയാന്‍ യംഗ് ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഈ തരംഗം എത്രത്തോളം വലുതായിരിക്കുമെന്നതും ഒപ്പം ഇതിന്റെ ഇംപാക്ട് എന്തായിരിക്കുമെന്നതുമാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ത്തേണ്‍ അയര്‍ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസറുമായി ചേര്‍ന്നാണ് ഇദ്ദേഹം ഈ പ്രസ്താവന നടത്തിയത്. വരാനിരിക്കുന്ന കോവി്ഡ് തരംഗത്തെ മറി കടക്കാന്‍ വിന്ററില്‍ വാക്‌സിനേഷന്‍ വ്യാപകമാക്കണമെന്നും ജനങ്ങള്‍ ഇതിനോട് പരമാവധി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 വാക്‌സിനൊപ്പം ഫ്‌ളൂ വാക്‌സിനും നല്‍കാനാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് സര്‍ക്കാരിന്റെ പദ്ധതി.