ജീവിത ചെലവുകള്‍ ഉയരുമ്പോള്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി പ്രഖ്യാപിച്ച എനര്‍ജി ക്രെഡിറ്റിന് സര്‍ക്കാര്‍ അംഗീകാരം. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ഇന്നലെയാണ് മന്ത്രിസഭയുടെ അനുമതി ലഭിച്ചത്. 600 യൂറോയാണ് ക്രെഡിറ്റ് ലഭിക്കുക. മൂന്ന് തവണയായാവും ഇത് ആളുകളിലേയ്ക്കെത്തുക.
നവംബര്‍, ജനുവരി , മാര്‍ച്ച് മാസങ്ങളില്‍ 200 യൂറോ വീതമാണ് ലഭിക്കുക. ഈ പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുമെന്നും സഹായം എല്ലാവരിലേയ്ക്കുമെത്തിക്കുമെന്നും പൊതു ചെലവ് വകുപ്പ് മന്ത്രി മെക്കിള്‍ മഗ്രാത്ത് പറഞ്ഞു. ഇതിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഊര്‍ജ്ജ മേഖലയിലെ മൊത്തവിലയുടെ വര്‍ദ്ധനവാണ് രാജ്യത്തെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിക്കുന്നതിനുള്ള കാരണമെന്നും ഊര്‍ജ്ജ വിതരണ കമ്പനികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മന്ത്രി പറഞ്ഞു.