രാജ്യത്ത് വിന്റര്‍ കാലത്ത് വൈദ്യുതി ഡിസ്കണക്ഷന് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് ഇക്കാര്യം പറഞ്ഞത്. ബില്‍ തുക അടച്ചില്ലെന്നതിന്റെ പേരില്‍ പ്രീപെയ്ഡ് ഉപഭോക്താക്കളുടേത് ഉള്‍പ്പെടെ ആരുടേയും വൈദ്യുതി വിഛേദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങള്‍ ഊര്‍ജ്ജ ദാതാക്കളുമായും റെഗുലേറ്റേഴ്സുമായും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ എടുക്കുമെന്നും വിന്റ് എനര്‍ജിയെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി അലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ വൈദ്യുതി വിഛേദിക്കുന്നത് ശരിയായ നടപടിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.