അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുന്ദര മുഹൂര്‍ത്തത്തിലേയ്ക്കുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ആവേശം വിതറാന്‍ പ്രിയതാരങ്ങള്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് അയര്‍ലണ്ട് മലയാളി സമൂഹം. ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അവതാരണ മികവിന്റെ ആള്‍രൂപമായ മലയാളിയുടെ പ്രിയ ഗായിക റിമി ടോമിയും വിത്യസ്ത ഭാഷകളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ജനപ്രിയ പിന്നണി ഗായകന്‍ അനൂപ് ശങ്കറും ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടെ അരങ്ങില്‍ കലാവസന്തം തീര്‍ക്കുമ്പോള്‍ ആസ്വാദകമനസ്സുകളില്‍ ആവേശപ്പെരുമപെയ്യുമെന്നുറപ്പ്.
മലയാളത്തനിമയുടെ രുചിവസന്തം തീര്‍ത്ത് അയര്‍ലണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ റോയല്‍ കേറ്ററിംഗാണ് റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്‌സ് റിം ജിം -2022 അയര്‍ലണ്ടിന്റെ മണ്ണില്‍ അണിയിച്ചൊരുക്കുന്നത് എന്ന പ്രത്യേകതയും ഉണട്്. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്‍സര്‍ ഫുഡ് മാക്സും കോ-സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന്‍ ട്രഷേഴ്‌സുമാണ്.
ഈ കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷ വാര്‍ത്ത. താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ടിക്കറ്റ് ഉടന്‍ തന്നെ ഉറപ്പിക്കാവുന്നതാണ്.
ജൂലൈ ഒമ്പത് രാത്രി 9:30 ന് ആഷ്ബൗണിലെ റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്റ്റേറന്റിലാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടന്നത്.
സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികള്‍ കീഴടക്കിയ സുധീര്‍ പരവൂര്‍, മണ്‍മറഞ്ഞു പോയ കലാകാരന്‍ കലാഭവന്‍ മണിക്ക് ഇന്നും വേദികളില്‍ ജീവന്‍ നല്‍കുന്ന കൃഷ്ണകുമാര്‍ ആലുവ, പിന്നണി ഗായകന്‍ അഭിജിത്ത് അനില്‍കുമാര്‍, സുശാന്ത് കെപി, ശ്രീകുമാര്‍, ടോണി ചിറമ്മേല്‍, ഫ്രാന്‍സീസ് കൊല്ലാനൂര്‍, പാലക്കാട് മുരളി തുടങ്ങിയവരടക്കമുള്ളവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും ഈ ആഘോഷരാവിന് കൊഴുപ്പേകുന്നു. നിങ്ങളുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പിക്കു.