രാജ്യത്ത് ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍

അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കമഡേഷനുകള്‍ തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പതിനായിരത്തിന് മുകളില്‍ ആളുകളാണ് ഇക്കഴിഞ്ഞ മാസം എമര്‍ജന്‍സി അക്കമഡേഷനുകള്‍ സ്വീകരിച്ചത്. വാടക വീടുകള്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എമര്‍ജന്‍സി അക്കമഡേഷനുകള്‍ തേടിയവരില്‍ 5140 മുതിര്‍ന്നവും 3137 കുട്ടികളും ഉണ്ട്. 2019 ഒക്ടോബറിലാണ് ഇതിനു മുമ്പ് ഇത്രയധികം ഭവനരഹിതരുണ്ടായത്. വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് പലരും അവസാനിപ്പിക്കുന്നതാണ് ഇതിന് പ്രധാന കാരണം.

നിരവധിയാളുകള്‍ക്കാണ് വിവിധയിടങ്ങളില്‍ വാടക വീടൊഴിയുന്നതിന് നോട്ടീസുകള്‍ ലഭിച്ചിരിക്കുന്നത്. വരും മാസങ്ങളില്‍ ഈ കണക്കുകള്‍ വര്‍ദ്ധിക്കുമോ എന്നും ആശങ്കയുണ്ട്.

Share This News

Related posts

Leave a Comment