ഇന്ത്യയിവെ വന്‍കിട മള്‍ട്ടി നാഷണല്‍ കമ്പനിയായ ടെക് മഹീന്ദ്ര ഡബ്ലിനില്‍ 40 പേരെ ഉടന്‍ നിയമിക്കും. മഹീന്ദ്രയുമായി ബന്ധപ്പെട്ട് ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന XDS BRAND എന്ന ബ്രാന്‍ഡിംഗ് ആന്‍ഡ് ഡിസൈന്‍ ഏജന്‍സിയിലേയ്ക്കാണ് നിയമനം.
വരും മാസങ്ങളില്‍ തന്നെ ഈ ഏജന്‍സി ഒദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബ്രാന്‍ഡിംഗ്, പാക്കേജിംഗ് എന്നീ സേവനങ്ങള്‍ അയര്‍ലണ്ട് കമ്പനികള്‍ക്കും മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും നല്‍കുകയാണ് ഏജന്‍സിയുടെ ലക്ഷ്യം.
ഫാസ്റ്റ് മൂവിംഗ് കസ്റ്റമര്‍ ഗുഡ്സ്, റീട്ടെയ് ആന്‍ഡ് ലൈഫ് സൈയന്സ് ഇന്ഡസ്ട്രികളിലെ കമ്പനികള്‍ക്കാണ് സഹായം നല്‍കുക. പെരിഗ്രോഡുമായി (perigrod) സഹകരിച്ചായിരിക്കും ഏജന്‍സി ആരംഭിക്കുക. പെരിഗ്രോഡിന്റെ 70 ശതമാനം ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ടെക് മഹീന്ദ്ര വാങ്ങിയിരുന്നു.
XDS BRAND എന്ന പേരിലാണ് നിലവില്‍ ഏജന്‍സി പ്രവര്‍ത്തിക്കുക. നിലവില്‍ 24 പേര് കമ്പനിയുടെ ഭാഗമായിട്ടുണ്ട് ഇത് കൂടാതെയാണ് 40 പേരെ കൂടി നിയമിക്കുക. ഇവരെ ഈ വര്‍ഷം തന്നെ നിയമിക്കും. ഒഴിവുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ XDS BRAND ന്റെ വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകും.