ഇലക്ട്രിക് അയര്‍ലണ്ട് – നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നു

രാജ്യത്തെ പ്രധാന ഊര്‍ജ്ജ വിതരണ കമ്പനികളിലൊന്നായ ഇലക്ട്രിക് അയര്‍ലണ്ട് പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നു. ഓഗസ്റ്റ് ഒന്നാം തിയതി മുതലാണ് വര്‍ദ്ധനവ് പ്രാബല്ല്യത്തിലായത്. ഗാര്‍ഹീക ആവശ്യത്തിനായുള്ള ഗ്യാസിന്റെ വിലയില്‍ 29.2 ശതമാനവും ഗാര്‍ഹീകാവശ്യത്തിനായുള്ള വൈദ്യുതിയുടെ വില 10.9 ശതമാനവുമാണ് വര്‍ദ്ധിച്ചത്.

അതായത് ശരാശരി വൈദ്യുതി ബില്ലില്‍ 13.71 യൂറോയും ഗ്യാസ് വിലയില്‍ 25.96 യൂറോയുമാണ് വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന ഊര്‍ജ്ജ വിതരണ കമ്പനികളെല്ലാം തന്നെ ഇതിനകം വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

സമസ്ഥ മേഖലകളിലേയും വിലക്കയറ്റം അയര്‍ലണ്ട് ജനതയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഒരു മേഖലയിലും കാര്യമായ ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടുമില്ല.

Share This News

Related posts

Leave a Comment