വിലവര്‍ദ്ധനവ് സമസ്ഥ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണ്. വന്‍കിട കമ്പനികളും അവര്‍ നല്‍കുന്ന സേവനങ്ങളുടെ പാസ് വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോല്‍ കാണുന്നത്. ഇ കൊമേഴ്‌സ് രംഗത്തെ അതികായന്‍മാരായ ആമസോണും തങ്ങളുടെ വാര്‍ഷിക ഫീസ് വര്‍ദ്ധിപ്പിക്കുകയാണ്.
അയര്‍ലണ്ടുള്‍പ്പെടെ യൂറോപ്പിലും യുകെയിലും ഫീസ് വര്‍ദ്ധനവുണ്ടാകും . ഈ സെപ്റ്റംബര്‍ മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുകെയിലും അയര്‍ലണ്ടിലും പ്രതിമാസം 8.99 പൗണ്ടിന് തുല്ല്യമായ തുകയാവും നല്‍കേണ്ടി വരിക
അതായത് അയര്‍ലണ്ടില്‍ ഏകദേശം 20 ശതമാനമാണ് വര്‍ദ്ധനവ്. ജര്‍മ്മനിയില്‍ 30 ശതമാനവും ഫ്രാന്‍സില്‍ 43 ശതമാനവുമാണ് വര്‍ദ്ധനവ് വരുത്തിയത്.