പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ഇന്ന് തന്നെ പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് സൂചന. ഒരു ശതമാനം വരെ വലിശ നിരക്ക് വര്‍ദ്ധനവിനുള്ള സാധ്യതയാണ് കാണുന്നത്. 0.50 ശതമാനംമാത്രം വര്‍ദ്ധിപ്പിച്ച് ഒരു പരീക്ഷണത്തിനും സെന്‍ട്രല്‍ ബാങ്ക് മുതിരാന്‍ സാധ്യതയുണ്ട്.
പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ട്രല്‍ ബാങ്ക് സാമ്പത്തീക മേഖലയില്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നത്. യൂറോസോണില്‍ 8.6 ശതമാനവും അയര്‍ലണ്ടില്‍ 9.1 ശതമാനവുമാണ് നിലവിലെ പണപ്പെരുപ്പ നിരക്ക്. പലിശനിരക്കില്‍ വര്‍ദ്ധനവുണ്ടായാല്‍ അത് നിലവിലെ വായ്പകളേയും ബാധിക്കും.
യുക്രൈന്‍ യുദ്ധം, പണപ്പെരുപ്പം , ഉര്‍ജ്ജ പ്രതിസന്ധി, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ പലിശ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്.